ചേലക്കര: എന്‍സിപി നേതാവ് തോമസ് കെ തോമസിനെതിരായ ആരോപണം പരിശോധിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. മുന്നണിയുടെ ശ്രദ്ധയിലേക്ക് ഇത്തരം വിഷയങ്ങള്‍ വന്നിട്ടില്ലെന്നും ടി പി രാമകൃഷ്ണന് വ്യക്തമാക്കി.
തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും മുന്നണിയില്‍ നടന്നിട്ടില്ലെന്നും മന്ത്രിസ്ഥാനത്തിന് ഒരുറപ്പും ഇടതുമുന്നണി നല്‍കിയിട്ടില്ലെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു.മന്ത്രിസ്ഥാനത്തെ കുറിച്ച് സംസാരിക്കേണ്ടത് അതാത് പാര്‍ട്ടികളാണെന്ന് ടി പി രാമകൃഷ്ണന് പറഞ്ഞു.

