കണ്ണൂര്‍ തളിപ്പറമ്പില്‍ 14 കാരനെ കാണാനില്ല

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ 14 കാരനെ കാണാനില്ല. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്.സ്‌കൂള്‍ യൂണിഫോം ആണ് വേഷം

വൈകീട്ട് നാലിന് സ്‌കൂള്‍വിട്ട ശേഷം കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. സ്‌കൂള്‍ ബസ്സില്‍ ആര്യന്‍ ഉണ്ടായിരുന്നു. എന്നാല്‍ അമ്മയുടെ വീട്ടിലേക്കാണ് പോകുന്നത് എന്നുപറഞ്ഞ് തളിപ്പറമ്പിനടുത്ത് ബെക്കളത്ത് ഇറങ്ങിയെന്നാണ് വിവരം. ഇവിടെ കുട്ടി എത്തിയതിന്റെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ നഗരത്തില്‍ കുട്ടി എത്തിയെന്ന വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. കൂടുതല്‍ സ്ഥലങ്ങളിലേക്ക് പോലീസ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *