മലപ്പുറത്ത് വന്‍ സ്പിരിറ്റ് വേട്ട, 20,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

മലപ്പുറം: തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. പാലക്കാട് എസ് പിയുടെ ഡാന്‍സഫ് സ്‌ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.

ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത് നടത്തിയത്. കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേയ്ക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. നീല കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ടാര്‍പോളിന്‍ കൊണ്ടും, മാലിന്യം നിറച്ച ചാക്കുകളും കൊണ്ട് മറച്ച നിലയിലായിരുന്നു.

ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളായ അന്‍പഴകന്‍, മൊയ്തീന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *