മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ തയ്യാര്‍’;പ്രതിഷേധം തുടരുന്ന ഡോക്ടര്‍മാരോട് മമത ബാനര്‍ജി

‘കൊല്‍ക്കത്ത: ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെ രാജിസന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നീതിക്കു വേണ്ടി അധികാരമൊഴിയാമെന്നാണ് മമത പ്രഖ്യാപിച്ചത്

പ്രതിഷേധം നടത്തുന്ന ഡോക്ടര്‍മാര്‍ തുടര്‍ച്ചയായ രണ്ടാംദിവസവും യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെയായിരുന്നു മമതയുടെ പ്രഖ്യാപനം. കൊല്‍ക്കത്തയിലെ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം നടത്തുന്നത്. ഇന്ന് വൈകീട്ട് അഞ്ചുമണിക്കായിരുന്നു സര്‍ക്കാര്‍ ഡോക്ടര്‍മാരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്.

രണ്ട് മണിക്കൂറോളം കൂടിക്കാഴ്ചയ്ക്കായി കാത്തുനിന്നു. പക്ഷേ അവര്‍ സ്ഥലത്തെത്തിയില്ല. പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമത രാജി സന്നദ്ധത അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *