മുംബൈ: രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന് ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ.സഞ്ജയ് ഗെയ്ക്വാദ്. സഞ്ജയ് ഗെയ്ക്വാദിന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചു.
വിദേശത്തായിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ഇന്ത്യയിലെ സംവരണ സമ്പ്രദായം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. ഇത് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നതാണ്.
അടുത്തിടെ നടത്തിയ യുഎസ് സന്ദര്‍ശന വേളയില്‍ സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നു. അതിനെതിരെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണിയുമായി സഞ്ജയ് ഗെയ്ക്‌വാദ് എത്തിയത്.