ഫിറോസബാദ്: ഉത്തര്‍പ്രദേശിലെ ഫിറോസബാദില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുവയസുള്ള പെണ്‍കുട്ടിയും സ്ത്രീയുമുണ്ട്.
ഫിറോസബാദിലെ നൗഷേരയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. കെട്ടിടത്തില്‍ വന്‍തോതില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പത്തുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. അഗ്‌നിരക്ഷ സേന, ദുരന്തനിവാരണ സേന എന്നിവയും സ്ഥലത്തുണ്ട്.
