മലപ്പുറം: എംപോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗള്‍ഫില്‍ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹം ആശുപത്രിയില്‍ എത്തുന്നത്. ത്വക്ക് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കാണാനാണ് ആശുപത്രിയില്‍ എത്തിയത്. പനി ഉണ്ടായിരുന്നു. ഒപ്പം, ചിക്കന്‍പോക്‌സിന് സമാനമായ രീതിയില്‍ കൈയില്‍ ഒരു തടിപ്പും ഉണ്ടായിരുന്നു. തുടര്‍ന്ന് എംപോക്‌സ് ലക്ഷണങ്ങളാണോ എന്ന സംശയത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
വിദേശത്ത് നിന്നെത്തിയ ഇദ്ദേഹം വീട്ടില്‍ വേറെ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. സംശയമുണ്ടായിരുന്നതുകൊണ്ട് തന്നെ അതിനുള്ള മുന്‍കരുതലും അദ്ദേഹം എടുത്തിട്ടുണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.