തിരുവനന്തപുരം:ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപി എം.ആര് അജിത്കുമാറിനെതിരായ നടപടി നീണ്ടുപോകരുതെന്ന് സിപിഐ നേതാവും ദേശീയ എക്സിക്യുട്ടീവ് അംഗവുമായ പ്രകാശ് ബാബു.ഒരു ഫാസിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്ന പൊലീസ് മേധാവി ഇടതുപക്ഷ രാഷ്ട്രീയ ധാരണകള്‍ക്കും ഭരണസംവിധാനത്തിനും കളങ്കമാണെന്നും എ.ഡി.ജി.പിയെ മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ ആവശ്യമില്ലെന്നും ഇത്തരം വിഷയം രാഷ്ട്രീയ വിഷയമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
