പി. ശശിക്കെതിരെ പരാതി എഴുതി നല്‍കി പി.വി. അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ സി.പി.എമ്മിന് പരാതി എഴുതി നല്‍കി പി.വി. അന്‍വര്‍ എം.എല്‍.എ. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു, എ.ഡി.ജി.പി അജിത് കുമാറിനായി പലതും വഴിവിട്ടു ചെയ്യുന്നു തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ശശിക്കെതിരെ അന്‍വര്‍ ഉന്നയിച്ചിരുന്നത്.

അന്‍വര്‍ പരാതി എഴുതി നല്‍കിയാല്‍ പരിശോധിക്കുമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നത്. ദൂതന്‍ മുഖേനയാണ് പരാതി പാര്‍ട്ടിക്ക് കൈമാറിയത്. എം.വി. ഗോവിന്ദന്‍ നിലവില്‍ ആസ്ട്രേലിയയിലാണ്. മടങ്ങി എത്തിയശേഷമാകും തുടര്‍നടപടികളുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *