ചണ്ഡീഗഡ്: ഹരിയാനയില്‍ മദ്യശാലയില്‍ വെടിവെപ്പ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബോഹാര്‍ ഗ്രാമത്തിലെ താമസക്കാരായ ജയ്ദീപ്, അമിത് നന്ദല്‍, വിനയ് എന്നിവരാണ് മരിച്ചത്. സോനിപത് റോഡിലെ ബലിയാന ടേണിലാണ് വ്യാഴാഴ്ച രാത്രി വെടിവെപ്പ് നടന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ റോഹ്തക് പിജിഐഎംഎസിലെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു.
ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെടിയേറ്റവരുമായി അക്രമികള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കാമെന്നും ഇത് വെടിയുതിര്‍ക്കാന്‍ കാരണമായാക്കാമെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
