കോഴിക്കോട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ ബാഹ്യ ഇടപെടലില്ലെന്ന് എ.ഡി.ജി.പി എം.ആര് അജിത് കുമാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ പരിഹാസവുമായി സി.പി.ഐ മുഖപത്രം ജനയുഗം.’നാണംകെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് അജിത് കുമാര്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പുരം കലക്കല്‍ റിപ്പോര്‍ട്ട്.’ ‘ഓടുന്ന കുതിരയ്ക്ക് ആടുന്ന…. ഭൂഷണം’ എന്നാണല്ലോ ചൊല്ല്!’സിപിഐ മുഖപത്രമായ ജനയുഗത്തിലെ ആക്ഷേപഹാസ്യ പംക്തിയായ വാതില്‍പ്പഴുതിലൂടെ എന്ന കോളത്തില്‍ കുറിച്ചു.
‘ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. പരിചയക്കുറവുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിച്ച എസ്പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയില്‍ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോര്‍ട്ട്. പൂര പരിപാടികള്‍ നിയന്ത്രിച്ചിരുന്ന അജിത് കുമാറാണെന്നതിന് തെളിവുണ്ട്,
പൂരം അലങ്കോലപ്പെട്ടതില്‍ ബാഹ്യ ഇടപെടലോ ഗൂഢാലോചനയോ ഉണ്ടായിട്ടില്ലെന്നും ഉത്തരവാദിത്തം അന്നത്തെ കമ്മിഷണറുടെ തലയില്‍കെട്ടിവെച്ചുമുള്ള റിപ്പോര്‍ട്ടാണ് എഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ അജിത് കുമാറാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. തൃശ്ശൂരിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.എസ്.സുനില്‍ കുമാറടക്കം പൂലം കലക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാരിന് മുന്നില്‍ ഇത്തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
