മലപ്പുറം: സി.പി.എം പാര്‍ട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തന്നെ പ്രതിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാര്‍ട്ടി പറഞ്ഞതനുസരിച്ച് താന്‍ കീഴടങ്ങിയിരുന്നു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞപ്പോഴായിരുന്നു അത്. എന്നാല്‍, അത്തരമൊരു പരിശോധന നടക്കുന്നില്ലെന്ന് പി.വി അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരായ ആരോപണങ്ങളാണ് പാര്‍ട്ടി അന്വേഷിക്കേണ്ടത്. അതിന്റെ ഗതിയെന്താണെന്ന് കഴിഞ്ഞ ദിവസം വ്യക്തമായി. പറയാനുളളതെല്ലാം താന്‍ വൈകീട്ട് പറയുമെന്നും പി.വി അന്‍വര്‍ പറഞ്ഞു. പ
പരസ്യപ്രസ്താവന പാടില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം ലംഘിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. ഇന്ന് വൈകീട്ട് 4.30ന് മാധ്യമങ്ങളെ കാണുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
‘വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’എന്നാണല്ലോ.. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്’ -എന്നാണ് അന്‍വര്‍ ഇന്ന് രാവിലെ ഫേസ്ബുക്കില്‍ കുറിച്ചത്.
