മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കി;എല്ലാ ഉറപ്പുകളും പാര്‍ട്ടി ലംഘിച്ചു;പി.വി അന്‍വര്‍

നിലമ്പൂര്‍: മരംമുറികേസും എ.ഡി.ജി.പിക്കെതിരായ അന്വേഷണവും ശരിയായ ദിശയിലല്ലെന്നും സ്വര്‍ണക്കടത്തുകാര്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കു മുമ്പില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ പി.വി. അന്‍വര്‍.

ആരോപണങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് പാര്‍ട്ടി പറഞ്ഞതു വിശ്വസിച്ചു. അതിനാല്‍ നിര്‍ദേശം പാലിച്ചു. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത്. എ.ഡി.ജി.പിക്കെതിരായ അന്വേഷണവും ശരിയായ ദിശയില്ല. സ്വര്‍ണക്കടത്തു കേസില്‍ ഒന്നും വ്യക്തമല്ല. റിദാന്‍ വധക്കേസിലും പൊലീസ് നടത്തിയ അന്വേഷണം ശരിയല്ല.
മുഖ്യമന്ത്രി കള്ളക്കടത്തുകാരില്‍ ഒരാളായി തന്നെ ചിത്രീകരിക്കുകയാണ് ചെയ്തത്. ഇനി നിയമവഴിക്ക് പോകാനാണ് തീരുമാനമെന്നും പരാതിയുമായി ഹൈകോടതിയെ സമീപിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി

പാര്‍ട്ടിയിലായിരുന്നു എന്റെ പ്രതീക്ഷ. ഒന്ന് അന്വേഷിക്കട്ടെ എന്നു പോലും പാര്‍ട്ടി സെക്രട്ടറി പറഞ്ഞില്ല. എല്ലാ ഉറപ്പുകളും പാര്‍ട്ടി ലംഘിച്ചു.

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെ പരാമര്‍ശങ്ങളുന്നയിച്ചത് പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണെന്നും യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും പി.വി. അന്‍വര്‍ പറഞ്ഞു. പി. ശശി എഴുതിക്കൊടുത്തത് വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അദ്ദേഹത്തെ തിരുത്താന്‍ പാര്‍ട്ടി തയാറായില്ല.

പാര്‍ട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് അന്‍വര്‍ വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളനം വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *