തൃശൂരില്‍ മൂന്ന് എടിഎമ്മുകളില്‍ വന്‍ കവര്‍ച്ച ;65 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ എടിഎമ്മുകളില്‍ വന്‍ കവര്‍ച്ച.. മൂന്ന് എടിഎമ്മുകളിലായി 65 ലക്ഷം രൂപയോളമാണ് കൊള്ളയടിച്ചത്. ബാങ്ക് ജീവനക്കാരെത്തി എടിഎമ്മില്‍ നിന്നും പിന്‍വലിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം മാത്രമേ നഷ്ടപ്പെട്ട തുക സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ.

മാപ്രാണം , കോലഴി , ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പൂലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. കാറില്‍ വന്ന നാലംഗ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്.

ഇതരസംസ്ഥാനക്കാരായ വിദഗ്ധ മോഷ്ടാക്കളിലേക്കാണ് സംശയം നീളുന്നത്. മൂന്ന് എടിഎമ്മുകളിലും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്നാണ് നിഗമനം. 20 കിലോമീറ്ററിന് ഉള്ളിലുള്ള മൂന്ന് എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കാറിലാണ് പ്രതികള്‍ എത്തിയതെന്നാണ് കണ്ടെത്തിയത്.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *