കൊച്ചി: നടന്‍ സിദ്ദീഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസവും സിദ്ദീഖിനെ കണ്ടെത്താനായിട്ടില്ല. കൊച്ചിയില്‍ അടക്കം തിരച്ചില്‍ നടത്തിയിരുന്നു.
‘ഫോട്ടോയില്‍ കാണുന്ന ഫിലിം ആര്‍ട്ടിസ്റ്റ് സിദ്ദിഖ് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിലവിലുള്ള കേസിലെ പ്രതിയും ഒളിവില്‍ പോയിട്ടുള്ളയാളും ആണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ വിലാസത്തിലോ അറിയിക്കണം’, ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ (9497996991) , റെയ്ഞ്ച് ഡിഐജി (9497998993), നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (9497990002), മ്യൂസിയം പൊലീസ് സ്റ്റേഷന്‍ (0471-2315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ പേരിലാണ് ലുക്കൗട്ട് നോട്ടീസ്.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദീഖ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.താരസംഘടനയായ അമ്മയും ഡബ്‌ള്യൂസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്നാണ് സിദ്ദീഖ് സുപ്രിം കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
