ഏതോ കേന്ദ്രങ്ങളില്‍ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അന്‍വറിന്റെ കടന്നാക്രമണം;ടി.പി രാമകൃഷ്ണന്‍

കോഴിക്കോട്: പി.വി അന്‍വറിനെതിരേ രൂക്ഷവിമര്‍ശനവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ഇടതുമുന്നണിയുടെ ഭാഗമായ എം.എല്‍.എ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അന്‍വറിന്റെ ഉദ്ദേശം എന്തെന്നത് കൂടുതല്‍ വ്യക്തമാവുകയാണെന്നും ടി.പി. പറഞ്ഞു. അന്‍വറിനെതിരായ നടപടി ഗൗരവകരമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഏതോ കേന്ദ്രങ്ങളില്‍ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അന്‍വറിന്റെ കടന്നാക്രമണമെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയുടെയും സര്‍ക്കാരിന്റെയും തലവനാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിന് പിന്നില്‍ നേതൃത്വത്തെ തകര്‍ക്കുക എന്ന ലക്ഷ്യമാണുള്ളത്. പിണറായിയെ നേരത്തെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുമ്പും മുഖ്യമന്ത്രിയുടെ ശോഭ കെടുത്തിയിട്ടുണ്ടല്ലോ. അതിനെയെല്ലാം അതിജീവിച്ച് കൂടുതല്‍ തിളക്കത്തോടെ മുഖ്യമന്ത്രി വന്നിട്ടുണ്ട്. പാര്‍ട്ടിക്കുവേണ്ടി പറയാന്‍ എന്ത് പ്രാതിനിധ്യമാണ് അന്‍വറിനുള്ളത്. അന്‍വറിന്റെ അഭിപ്രായം സിപിഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *