ചെന്നൈ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പുത്രനായ ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി.നാളെ സത്യപ്രതിജ്ഞ ചെയ്യും. സെന്തില്‍ ബാലാജിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. സെന്തില്‍ ബാലാജിയും നാളെ സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് ശേഷം 3:30 ന് രാജ്ഭവനില്‍ വച്ചാകും സത്യപ്രതിജ്ഞ.
നിയമസഭ തെരഞ്ഞെടുപ്പ് വൈകാതെയെത്തുന്ന സംസ്ഥാനത്ത് ഉദയനിധി സ്റ്റാലിനെ മുന്നില്‍നിര്‍ത്തി പാര്‍ട്ടിക്ക് കരുത്ത് കൂട്ടലും പുതിയ പദവി ദാനത്തിന്റെ ലക്ഷ്യം.കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയാണ് നിലവില്‍ ഉദയനിധി സ്റ്റാലിന്‍.
