ഫോണ്‍ ചോര്‍ത്തല്‍; അന്‍വറിനെതിരെ കേസെടുത്തു

കോട്ടയം: ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുത്തു. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്. ഫോണ്‍ ചോര്‍ത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി.

കറുകച്ചാല്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി. ടെലികമ്മ്യൂണിക്കേഷന്‍ നിയമം, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സ്വകാര്യ വിവരങ്ങളടക്കം ചോര്‍ത്തിയെന്നും എഫ്‌ഐആറിലുണ്ട്.

നേരത്തെ, തോമസ് പീലിയാനിക്കല്‍ പോലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, കറുകച്ചാല്‍ സ്റ്റേഷനിലെത്തി അദ്ദേഹം മൊഴിയും നല്‍കി. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ അന്‍വര്‍ ശ്രമിച്ചുവെന്നാണ് ആരോപണം. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അന്‍വറിന്റെ നടപടിയെന്നും പരാതിയില്‍ പറയുന്നു. ഈ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *