സമര നായകന് വിട; പുഷ്പന്റെ മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട്: സിപിഎം നേതാവ് പുഷ്പന്റെ മൃതദേഹം സംസ്‌കരിച്ചു. പാര്‍ട്ടി വാങ്ങിയ ഭൂമിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. കോഴിക്കോടുള്ള മൃതദേഹം വിലാപയാത്രയായാണ് ചൊക്ലിയിലെ വീട്ടിലെത്തിച്ചത്. അന്ത്യയാത്രയില്‍ ആയിരക്കണക്കിനാളുകളാണ് പുഷ്പന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ വഴികളില്‍ കാത്തുനിന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനടക്കം മുതിര്‍ന്ന സിപിഎം നേതാക്കളെല്ലാം മൃതദേഹത്തെ അനുഗമിച്ചു പുഷ്പന്റെ വീട്ടിലെത്തി.

കോഴിക്കോടു നിന്ന് 11 മണിയോടുകൂടി മൃതദേഹം വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിച്ചു. ഇവിടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനുവെച്ചു. പുഷ്പനെ അവസാനമായി കാണാന്‍ ജനസാഗരമാണ് അവിടെ ഉണ്ടായിരുന്നത്.

കൂത്തുപറമ്പ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *