‘ചോദിച്ചത് സിദ്ദിഖിനെക്കുറിച്ച്’;സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ ചോദ്യംചെയ്ത് വിട്ടയച്ചു

കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. നാദിന്‍ ബെക്കര്‍, പോള്‍ ജോയ് മാത്യു എന്നിവരെയാണ് ചോദ്യം ചെയയ്‌ലിന് ശേഷം വിട്ടയച്ചത്. ഫ്‌ളാറ്റുകളില്‍ നിന്നും ഇവരെ അന്വേഷണ സംഘം വിളിപ്പിക്കുകയായിരുന്നു.

സിദ്ദിഖിന് സഹായം ചെയ്ത് കൊടുത്തോ എന്നാണ് അന്വേഷണ സംഘം ചോദിച്ചത്. തങ്ങളെ കസ്റ്റഡിയിലെടുക്കുകയായിരുന്നില്ല. നോട്ടീസ് നല്‍കി കൊണ്ടുപോവുകയാണ് ചെയ്തത്. സിദ്ദിഖിനെക്കുറിച്ചാണ് ചോദിച്ചതെന്നും നാദിന്‍ പ്രതികരിച്ചു.

ലൈംഗിക അതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോയിരുന്നു. ഒളിവില്‍ പോകുന്നതിന് സഹായിച്ച കാറുമായി ബന്ധപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ വിളിപ്പിച്ചതെന്നാണ് വിവരം. ഇത് സംബന്ധിച്ച് യുവാക്കളുടെ കുടുംബങ്ങള്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *