നിലമ്പൂര്‍: സി.പി.എമ്മിനെതിരേ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നുവെന്നും മത വിശ്വാസി വര്‍ഗീയവാദിയല്ലെന്നും നിലമ്പൂരില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. അന്തരിച്ച കൂത്തുപറമ്പ് സമരനായകന്‍ പുഷ്പനെ അനുസ്മരിച്ചാണ് അന്‍വര്‍ പ്രസംഗം ആരംഭിച്ചത്.
പേര് നോക്കി വര്‍ഗീയവാദിയാക്കുന്ന കാലമാണെന്നും എല്ലാവരേയും ഒന്നായേ താന്‍ കണ്ടിട്ടുള്ളൂവെന്നും അന്‍വര്‍ പറഞ്ഞു.നിലമ്പൂരില്‍ ആയിരക്കണക്കിന് ആളുകളാണ് അന്‍വറിനെ കേള്‍ക്കാന്‍ തടിച്ചുകൂടിയിരിക്കുന്നത്.
ഫാസിസം കടന്നുവരുന്നത് മൊബൈല്‍ ഫോണിലൂടെയെന്ന് അന്‍വര്‍ പറഞ്ഞു.യുവാക്കള്‍ക്ക് പ്രതികരണശേഷി നഷ്ട്ടപ്പെട്ടുവെന്നും പുറത്ത് നടക്കുന്ന ഒന്നും അവരറിയുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.
