കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെതിരെ മൂന്ന് തടസവാദ ഹരജികളാണ് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചത്. ജാമ്യം നിഷേധിച്ച് അഞ്ചു ദിവസം പിന്നിടുമ്പോഴും പൊലീസിന് സിദ്ദീഖിനെ കണ്ടെത്താനായിട്ടില്ല. സിദ്ദീഖിനെതിരെ സുപ്രിം കോടതിയില്‍ ശക്തമായ വാദത്തിന് തയ്യാറെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
