കോട്ടയം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. മാനേജര്‍ക്കെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് നല്‍കിയ മൊഴിയില്‍ പോലീസ് കേസെടുത്തു.
തൃശ്ശൂര്‍ കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. 2013-2014 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ഐപിസി 354 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ഇത് എസ്‌ഐടിക്ക് കൈമാറി.
