കോഴിക്കോട്: എംഎസ്എഫ് പ്രസിഡന്റ് പി.കെ നവാസിനെതിരായ ലൈംഗികാധിക്ഷേപക്കേസ് ഹൈക്കോടതി റദ്ദാക്കി. യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറയുടെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്. കോഴിക്കോട് മജിസ്ട്രേറ്റ് കോടതി നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് നജ്മ കോടതിയെ അറിയിച്ചിരുന്നു.
2021ല്‍ നടന്ന എംഎസ്എഫ് നേതൃയോഗത്തില്‍ പി.കെ നവാസ് ലൈംഗികാധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി.
