ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ പിണറായിയുടെ തലക്കടിക്കുകയാണ് ; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ഇടതുപക്ഷത്തെ തകര്‍ക്കണമെങ്കില്‍ തലയ്ക്കടിക്കണമെന്ന് പ്രതിപക്ഷത്തിന് കൃത്യമായി അറിയാം. ആ തല ഇപ്പോള്‍ പിണറായി വിജയനാണെമന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ പിണറായിയുടെ തലക്കടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭിമുഖം പി.ആര്‍. ഏജന്‍സി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ ഹിന്ദു പത്രത്തില്‍ മുഖ്യമന്ത്രിയുടേതെന്ന പേരില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘മലപ്പുറം ജില്ലയേയും മതന്യൂനപക്ഷങ്ങളേയും കേരളത്തിന്റെ മുഖ്യമന്ത്രി അപമാനിച്ചു എന്ന് നടത്തിയ പ്രചരണത്തിന് അല്പമെങ്കിലും നാണമുണ്ടെങ്കില്‍ മാധ്യമങ്ങള്‍ മാപ്പുപറയാന്‍ തയ്യാറാകണം’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

കേരളത്തെ മുഖ്യമന്ത്രിയെ ആക്രമിച്ച് ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗൂഢാലോനയാണ് നടക്കുന്നത്. അതിന് പ്രതിപക്ഷവും മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണ്. ഇന്നലെ മലപ്പുറം ജില്ലയേയും ഒരു പ്രത്യേക മതവിഭാഗത്തേയും മുഖ്യമന്ത്രി അപമാനിച്ചു എന്നായിരുന്നു മാധ്യമങ്ങളിലെ വാര്‍ത്ത. അതിന് പിന്നാലെ കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രിയും പ്രസ് സെക്രട്ടറിയും രംഗത്തെത്തിയതാണ്. എന്നാല്‍ വാര്‍ത്ത പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ മാധ്യമങ്ങള്‍ തയ്യാറായില്ലെന്ന് മന്ത്രി പറഞ്ഞു.ആ വാദം പൊളിഞ്ഞപ്പോള്‍ അടുത്ത സി.ഡി എടുത്തിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍തന്നെ പറയും.

ഒരു അഭിമുഖം നല്‍കാന്‍ മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നത് എങ്ങനെയാണെന്ന് മാധ്യമപ്രവര്‍ത്തകരെല്ലാം കണ്ടതാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി 1998 മുതല്‍ 2024 വരെ കാല്‍ നൂറ്റാണ്ടുകാലം മുഖ്യമന്ത്രി എങ്ങനെയാണ് പത്രക്കാരെ കണ്ടത് പത്രസമ്മേളനം നടത്തിയത്, ഇടപെട്ടത്ത്, എങ്ങനെയാണ് സമീപിക്കുന്നത് എന്നൊക്കെ നന്നായി അറിയുന്നവരാണ് മാധ്യമങ്ങളും സമൂഹവും എന്നും റിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *