അന്‍വറിന്റെ പോരാട്ടങ്ങള്‍ക്ക് പിന്തുണ ;പി വി അന്‍വറിനെ വീട്ടിലെത്തി കണ്ട് നിലമ്പൂര്‍ ആയിഷ

നിലമ്പൂര്‍: അന്‍വറിനെ കാണാനെത്തി നാടക കലാകാരി നിലമ്പൂര്‍ ആയിഷ. പി വി അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.പ്രശസ്ത നാടക-ചലച്ചിത്ര കലാകാരിയായ നിലമ്പൂര്‍ ആയിഷ സിപിഐഎം സഹയാത്രികയാണ്. എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടം ഉണ്ടെന്നും നേരിട്ട് കാര്യങ്ങള്‍ അറിയാന്‍ വേണ്ടി വന്നതാണെന്നും ആയിഷ വ്യക്തമാക്കി.

ഐഷാത്ത എന്ന സഖാവ് നിലമ്പൂര്‍ ആയിഷ..മലബാറിലെ തലപ്പൊക്കമുള്ള വിപ്ലവകാരി…..എന്ന തലക്കെട്ടില്‍ അന്‍വര്‍ തന്റെ ഫേസ്ബുക് പേജില്‍ സന്ദര്‍ശനത്തിന്റെ വിഡിയോ പങ്കിട്ടു.

ഒരു പരിപാടിക്ക് പോകുന്ന വഴിയാണ് അവര്‍ തന്നെ കാണാന്‍ വന്നതെന്ന് അന്‍വര്‍ വിഡിയോയില്‍ പറയുന്നു. അന്‍വര്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് 100 ശതമാനം പിന്തുണയുണ്ടെന്ന് നിലമ്പൂര്‍ ആയിഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *