മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ വീണ്ടും കേസ്.അരീക്കോട് എസ്.ഒ.ജി ക്യാമ്പ് കമാന്റന്റ് നല്‍കിയ പരാതിയില്‍ മഞ്ചേരി പൊലീസ് ആണ് കേസെടുത്തത്. പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടതിനാണ് കേസ്.
രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്ത് വിട്ടുവെന്നാണ് പരാതി. അരീക്കോട് എംഎസ്പി ക്യാമ്പില്‍ വച്ച് ഫോണ്‍ ചോര്‍ത്തിയെന്ന പരാമര്‍ശത്തിലാണ് അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്.
അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആധാരമാക്കി ഒഫീഷ്യല്‍ സീക്രട്ട് ആക്ട്, ഐ.ടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്.
