അങ്കണവാടിയില്‍ കളിക്കുന്നതിനിടെ വീണ് മൂന്നരവയസുകാരന് ഗുരുതര പരിക്ക് ; അധികൃതര്‍ വിവരം അറിയിച്ചില്ലെന്ന് വീട്ടുകാര്‍

കണ്ണൂര്‍: അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരന്‍ വീണ് ഗുരുതര പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ഉച്ചക്ക് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് വീണ് പരിക്ക് പറ്റിയത്. എന്നാല്‍ അങ്കണവാടി അധികൃതര്‍ വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നാണ് പരാതി. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അങ്കണവാടി ടീച്ചര്‍ തയാറായില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. വൈകീട്ട് കുട്ടിയെ വിളിക്കാന്‍ എത്തിയ ബന്ധുവാണ് പരിക്ക് കണ്ടത്.

കണ്ണൂര്‍ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മകനാണ് പരിക്കേറ്റത്.മുറിവില്‍ മരുന്ന് വെച്ച് കെട്ടിയിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. വീട്ടിലെത്തിയതോടെ കുട്ടിക്ക് പനി തുടങ്ങി. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു. അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്കും പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിക്ക് ആന്തരിക രക്തസ്രാവവുമുണ്ട്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന കുടുംബം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *