സിപിഎം -കോണ്‍ഗ്രസ് -ലീഗ് സഖ്യം ആര്‍എസ്സ് അജണ്ടക്ക് വേണ്ടി പണിയെടുക്കുന്നു :അഷറഫ് മൗലവി

കോതമംഗലം :കേരളത്തില്‍ സിപിഎം -കോണ്‍്ഗ്രസ് -ലീഗ് സഖ്യം ആര്‍എസ്സ് അജണ്ടക്ക് വേണ്ടി പണിയെടുക്കുകയാണെന്ന് മൂവാറ്റുപുഴ അഷറഫ് മൗലവി പറഞ്ഞു.പിണറായി പോലിസ് -ആര്‍എസ്എസ് ബന്ധം കേരളത്തെ തകര്‍ക്കുന്നു എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്റെ എറണാകുളം ജില്ലാ തല ഉദ്ഘാടനം നെല്ലികുഴിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണ്ണക്കടത് -ലഹരി റാക്കറ്റുകളെ നിയന്ത്രിക്കുന്ന -ബിജെപിക്ക് അധികാരം ലഭിക്കാന്‍ വേണ്ടി സ്ഥാനം ദുരുപയോഗം ചെയ്യുന്ന എഡിജിപി അജിത് കുമാറിനെ സ്ഥാനത്തു നിന്ന് മാറ്റാന്‍ കഴിവില്ലാത്ത അവസ്ഥയിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ച ഡീല്‍ എന്താണെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. കേരളത്തിന്റെ അനൗദ്യോഗിക ആഭ്യന്തര മന്ത്രിയായി വത്സന്‍ തില്ലങ്കേരിയെ വാഴിച്ചത് പാര്‍ട്ടിയുടെ കൂടെ അറിവോടെയാണോ എന്നും അറിയേണ്ടതുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത് അലി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് സ്വാഗതം പറഞ്ഞു.ഷമീര്‍ മഞ്ഞാലി, ലത്തീഫ് കെഎം, ബാബു മാത്യു, മുഹമ്മദ് ഷമീര്‍, നാസര്‍ എളമന, ഷാനവാസ് സിഎസ്, സുധീര്‍ എലൂക്കര എന്നിവര്‍ നേതൃത്വം നല്‍കി.കോതമംഗലം മണ്ഡലം പ്രസിഡന്റ് നിയാസ് മക്കാരിന് പതാക കൈമാറി സംസ്ഥാന പ്രസിഡന്റ് കാമ്പയിന്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി നാസര്‍ മൗലവി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *