ജോലി വാഗ്ദാന, കള്ളപ്പണ ഇടപാട് കേസുകളില്‍ ലാലു പ്രസാദ് യാദവിനും മക്കള്‍ക്കും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു

ഡല്‍ഹി:ഭൂമിക്ക് പകരം ജോലി വാഗ്ദാന, കള്ളപ്പണ ഇടപാട് കേസുകളില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും മക്കളായ തേജസ്വി പ്രതാപ് യാദവ്, തേജ് പ്രതാപ് യാദവ് എന്നിവര്‍ക്കും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം ജാമ്യത്തുകയിലാണ് പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെ ഇരുവര്‍ക്കും തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണത്തിനിടെ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ലാലു പ്രസാദിനും മക്കള്‍ക്കും എതിരേയുള്ള അനുബന്ധ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി സമന്‍സയച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കോടതി മുമ്പാകെ ഹാജരായത്. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഓഗസ്റ്റ് ആറിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇ.ഡി കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ അടുത്തവാദം ഒക്ടോബര്‍ 25 ന് കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *