ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് ; പ്രയാഗാ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ കണ്ടെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ അന്വേഷണം മലയാള സിനിമാതാരങ്ങളിലേക്കും.ഓംപ്രകാശ് താമസിച്ച കൊച്ചിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയത് എന്തിനാണെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഓംപ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണു താരങ്ങളുടെ പേരുള്ളത്.

ഇന്നലെയാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് ആഡംബര ഹോട്ടലില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.പ്രകാശിനൊപ്പം പിടിയിലായ ഷിഹാസില്‍നിന്ന് കൊക്കെയ്ന്‍ പിടികൂടിയിരുന്നു. ലഹരിവസ്തുക്കള്‍ കൈവശംവച്ചതിനായിരുന്നു അറസ്റ്റ്. ചോദ്യംചെയ്യുന്നതിനിടയില്‍ മറ്റാരെങ്കിലും മുറിയില്‍ വന്നിരുന്നോ എന്ന കാര്യം വ്യക്തമാക്കാന്‍ ഓം പ്രകാശ് തയാറായിരുന്നില്ല. പിന്നീടാണ് ശ്രീനാഥും പ്രായഗയും എത്തിയെന്നു വിവരം ലഭിച്ചത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് താരങ്ങള്‍ എത്തിയതായി വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *