ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ;ബി.ജെ.പിയുടെ വിജയം കൃത്രിമം : കോണ്‍ഗ്രസ്സ്‌

ഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം കൃത്രിമമെന്നും അംഗീകരിക്കാനാവാത്തതെന്നും കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലം തീര്‍ത്തും അപ്രതീക്ഷിതമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

വോട്ടിങ് മെഷീനെ കുറിച്ചും വോട്ടെണ്ണലുമായി ബന്ധപ്പെട്ടും പരാതികള്‍ ഉയരുന്നുണ്ട്. ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിച്ചെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. യഥാര്‍ഥ്യത്തിന് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് ഫലം. ഹിസാര്‍, മഹേന്ദ്രഗഢ്, പാനിപ്പത്ത് എന്നീ ജില്ലകളില്‍ കൃത്രിമം നടന്നതായി പ്രവര്‍ത്തകര്‍ പരാതി അറിയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. ആദ്യഘട്ട ഫലം പുറത്തുവന്നപ്പോള്‍ കൂറ്റന്‍ ലീഡ് നേടി മുന്നേറിയിരുന്ന കോണ്‍ഗ്രസ് പൊടുന്നനെയാണ് പിന്നാക്കം പോയത്.

Leave a Reply

Your email address will not be published. Required fields are marked *