ഹരിയാനയില്‍ നയാബ് സിങ് സൈനി തുടരും, ജമ്മു-കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ തിരിച്ചുവരവ്‌

ഡല്‍ഹി: ഇന്ത്യസഖ്യത്തിന്റെ വിജയത്തോടെ ജമ്മു-കശ്മീരില്‍ മുഖ്യമന്ത്രിയാകാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ തിരിച്ചുവരവ്.പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്.കശ്മീരിലെ സുപ്രധാന നേതൃമുഖമായ ഒമറിന്റെയും പാര്‍ട്ടിയുടെയും വിജയം ദേശീയരാഷ്ട്രീയത്തില്‍ ഇന്ത്യസഖ്യത്തിന് നേട്ടവുമാണ്. വന്‍ഭൂരിപക്ഷത്തോടെ ജമ്മു-കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് ഒമര്‍ നടത്തിയത്.

ഹരിയാനയിലെ ഹാട്രിക് ജയത്തോടെ മുഖ്യമന്ത്രി നയാബ് സിങ് സൈനി ബി.ജെ.പി. സര്‍ക്കാരിനെ തുടര്‍ന്നും നയിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. മുഖ്യമന്ത്രിപദവിയില്‍ 200 ദിവസംകഴിഞ്ഞ സൈനി ഇനി ഹരിയാനയില്‍ ബി.ജെ.പി.യെ നയിക്കും. കഴിഞ്ഞ മാര്‍ച്ച് 12-നാണ് സൈനി മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *