കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. രാസ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അപ്പീല്‍ നല്‍കും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഹോട്ടല്‍ മുറിയിലെത്തിയവരെ ചോദ്യം ചെയ്യുമെന്ന് കമ്മിഷണര്‍ പുട്ട വിമാലാദിത്യ. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ശ്രീനാഥ് ഭാസി, പ്രയാഗ മാര്ട്ടിന് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഉടന്‍ നോട്ടീസ് അയക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

