മുഖ്യമന്ത്രിയെയാണോ, ‘ദ ഹിന്ദു’ ദിനപത്രത്തെയാണോ, ആരെയാണ് പി.ആര്‍ വിവാദത്തില്‍ വിശ്വസിക്കേണ്ടത്? ഗവര്‍ണര്‍

തിരുവനന്തപുരം:മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് ഹവാല ഇടപാടുകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ കത്തിനു മറുപടി തരാന്‍ 20ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയെയാണോ, ‘ദ ഹിന്ദു’ ദിനപത്രത്തെയാണോ ആരെയാണ് പി.ആര്‍ വിവാദത്തില്‍ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കില്‍ അവര്‍ക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയും. രാജ്ഭവന്‍ ആസ്വദിക്കാന്‍ അല്ല താന്‍ ഇരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *