കൊച്ചി: വനിതാ നിര്‍മാതാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്. ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെയാണ് കേസ്.സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ നിര്‍മ്മാതാവ് ആരോപിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഒരു സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി.
