മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല; ഗവര്‍ണര്‍

തിരുവനന്തപുരം: ‘ദ ഹിന്ദു’ പത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ പ്രതികരണവുമായി വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി എല്ലാ വിവരങ്ങളും തന്നാല്‍ രാഷ്ട്രപതിയെ അറിയിക്കുംമെന്നും അത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് തടയേണ്ടത് കസ്റ്റംസ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കസ്റ്റംസ് നടപടികളില്‍ പോരായ്മ ഉണ്ടെങ്കില്‍ എന്ത് കൊണ്ട് മുമ്പ് ഇക്കാര്യം അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ചോദിച്ചു.

ദേശദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് മുഖ്യമന്ത്രി അറിയിക്കണമായിരുന്നു. അഭിമുഖത്തിലെ പരാമര്‍ശം മുഖ്യമന്ത്രി പറഞ്ഞതല്ലെങ്കില്‍ എന്തുകൊണ്ട് ദ ഹിന്ദു പത്രത്തിനെതിരെ നടപയിയില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി. താന്‍ ചീഫ് സെക്രട്ടറിയെ വിശദീകരണം തേടുന്നതിനായി വിളിപ്പിച്ചാല്‍ എന്താണ് കുഴപ്പം?. എന്തിനാണ് രാജ്ഭവനോട് പ്രശ്‌നം?. മുഖ്യമന്ത്രി മറുപടി തന്നില്ലെങ്കില്‍ ചീഫ് സെക്രട്ടറിയോട് അല്ലാതെ മറ്റാരോട് ചോദിക്കും? എന്തിന് ഹിന്ദു പത്രത്തെ അവിശ്വസിക്കണമെന്നും ഗവര്‍ണര്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *