ലഹരിക്കേസ് : ശ്രീനാഥ് ഭാസിയെ വീണ്ടും വിളിപ്പിച്ചേക്കും,പ്രയാഗയുടെ മൊഴി തൃപ്തികരമെന്ന് പോലീസ്

കൊച്ചി: ലഹരി കേസില്‍ ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നടന്‍ ശ്രീനാഥ് ഭാസിയെ വീണ്ടും വിളിപ്പിച്ചേക്കും. കേസില്‍ ഉള്‍പ്പെട്ട ബിനു ജോസഫിന്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടനെ ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കാന്‍ അന്വേഷണസംഘം ആലോചിക്കുന്നത്.

അതേസമയം,സിനിമ താരം പ്രയാഗ മാര്‍ട്ടിന്റെ മൊഴി തൃപ്തികരമെന്ന് പൊലീസ്. നക്ഷത്രഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണെന്നും അവിടെ ലഹരി പാര്‍ട്ടി നടന്നത് അറിഞ്ഞിരുന്നില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു. ഈ മൊഴി തൃപ്തികരമാണെന്നാണ് പൊലീസ് നിലപാട്.

ഓം പ്രകാശിനെ തനിക്ക് അറിയില്ലെന്നും വാര്‍ത്ത വന്നശേഷം ഗൂഗിള്‍ ചെയ്താണ് ആളെ മനസ്സിലാക്കിയതെന്നും നടി പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞിരുന്നു. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പ്രതിയായ ലഹരി കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ചോദ്യം ചെയ്യലിനു ശേഷം പ്രതികരിക്കുകയായിരുന്നു പ്രയാഗ.സുഹൃത്തിനെ കാണാനാണ് ഹോട്ടലില്‍ ചെന്നത്. ലഹരിപ്പാര്‍ട്ടി നടക്കുന്നത് അറിയില്ലായിരുന്നു. പലരെയും കാണുന്നതും പല സ്ഥലങ്ങളില്‍ പോകുന്നതും സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. അവിടെ ക്രിമിനലുകളുണ്ടോ, അവരുടെ പശ്ചാത്തലം, തുടങ്ങിയവയൊന്നും നോക്കിയല്ല പോകുന്നതെന്നും പ്രയാഗ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *