തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി ബസ് അപകടം ഡ്രൈവറുടെ അനാസ്ഥ മൂലമല്ല ; മന്ത്രി കെ.ബി. ഗണേഷ് കുമാര്‍

തിരുവനന്തപുരം: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം ഡ്രൈവറുടെ അനാസ്ഥ മൂലമല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രികനെ രക്ഷിക്കുന്നതിനായി വാഹനം വെട്ടിച്ചപ്പോള്‍ പരമാവധി ബ്രേക്ക് ചെയ്തിട്ടും വണ്ടി തെന്നി പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി. ബസ് അപകടങ്ങളില്‍ ഡ്രൈവറുടെമേല്‍ ബാധ്യത ചുമത്തുന്നത് സംബന്ധിച്ച എം വിന്‍സെന്റ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗണേഷ് കുമാര്‍.
തിരുവമ്പാടിയില്‍ സംഭവിച്ചത് കുറ്റകൃത്യമല്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കെ.എസ്.ആര്‍.ടി.സി. ബസ് അപകടങ്ങളില്‍ കേരളത്തില്‍ ശരാശരി ഒമ്പത് മരണങ്ങള്‍ വരെ സംഭവിച്ചിരുന്നിടത്ത് മദ്യപിച്ച് വണ്ടിയോടിക്കരുതെന്ന നിയമം കര്‍ശനമാക്കിയതോടെ അപകടമരണങ്ങള്‍ കുറഞ്ഞതായി മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *