ഡല്‍ഹി: ബി.ജെ.പി തീവ്രവാദികളുടെ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ‘പുരോഗമന ചിന്താഗതിക്കാരെ അര്‍ബന്‍ നക്സലുകള്‍ എന്നുവിളിക്കുന്നത് പ്രധാനമന്ത്രിയുടെ ശീലമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഭീകരവാദികളുടെ പാര്‍ട്ടിയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. കോണ്‍ഗ്രസ് അര്‍ബന്‍ നക്സലുകളുടെ പാര്‍ട്ടിയാണെന്ന് പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു.മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
മോദി കോണ്‍ഗ്രസിനെ എപ്പോഴും അര്‍ബന്‍ നക്സല്‍ പാര്‍ട്ടി ആയാണ് ലേബല്‍ ചെയ്യുന്നത്. ബി.ജെ.പി ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പങ്കുള്ളവരാണ് അവര്‍. അത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മോദിക്ക് ഒരു അവകാശവുമില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
