തിരുവനന്തപുരം: ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ സിനിമ താരങ്ങള്‍ക്ക് പങ്കില്ലെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ മാര്‍ട്ടിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
സിനിമ മേഖലയിലുള്ളവര്‍ക്ക് കേസില്‍ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും പൊലീസ് ചോദ്യം ചെയ്തത്.
