ഗുജറാത്തില്‍ വന്‍ ലഹരിവേട്ട; 5000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി

ഗാന്ധിനഗര്‍ : ഗുജറാത്തില്‍ വന്‍ ലഹരിവേട്ട. അങ്കലേശ്വറിലെ കെമിക്കല്‍ ഫാക്ടറിയില്‍നിന്ന് 518 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തു. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലും ഗുജറാത്ത് പോലീസും നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്.

പിടിച്ചെടുത്ത കൊക്കെയ്‌ന് 5000 കോടിയോളം രൂപ വിലവരും. ഈ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആകെ 13,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി പോലീസ് പറഞ്ഞു. 1289 കിലോ കൊക്കെയ്‌നും 40 കിലോ ഹൈഡ്രോ കഞ്ചാവും ഉള്‍പ്പെടെയാണ് ഇതുവരെ പിടിച്ചെടുത്തത്.

അന്വേഷണത്തില്‍, കണ്ടെടുത്ത മരുന്നുകള്‍ (518 കിലോഗ്രാം) ഫാര്‍മ സൊല്യൂഷന്‍ സര്‍വീസസ്, അവ്കാര്‍ ഡ്രഗ്‌സ് ലിമിറ്റഡ് എന്ന കമ്പനികളുടേതാണെന്ന് കണ്ടെത്തി.

തെക്കന്‍ ഡല്‍ഹിയിലെ മഹിപാല്‍പൂരിലെ ഒരു ഗോഡൗണില്‍ നിന്ന് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കെയ്നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും സ്പെഷ്യല്‍ സെല്‍ പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *