രത്തന്‍ ടാറ്റയോളം ഇന്ത്യക്കാരെ സ്വാധീനിച്ചിട്ടുള്ള ഒരു വ്യവസായി രാജ്യത്ത് വേറെ ഇല്ലെന്ന് പറയേണ്ടി വരും. വിമാന സര്‍വ്വീസ് മുതല്‍ ഉപ്പ് വരെ തന്റെ വ്യവസായ സാമ്രാജ്യത്തിന്റെ ഭാഗമായി അദ്ദേഹം വിപണിയിലേക്ക് ഇറക്കി. ഓഹരിവിപണിയിലും നിക്ഷേപകര്‍ക്ക് ഏറ്റവും വിശ്വാസമുള്ള സ്ഥാപനമായി ടാറ്റയെ മാറ്റിയത് രത്തന്‍ ടാറ്റയുടെ മികവുറ്റ നേതൃത്വമാണ്.
സഹജീവി സ്നേഹിയായ വ്യവസായ പ്രമുഖന് എന്നതാണ് രത്തന്‍ ടാറ്റയെ മറ്റുള്ളവരില്‍ നിന്നും വ്യക്തമാക്കുന്നത്. തന്റെ സ്വത്തില്‍ നിന്നും വലിയൊരു വിഭാഗം അദ്ദേഹം എക്കാലത്തും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നു. 2024 ലെ കണക്കനുസരിച്ച് രത്തന്‍ ടാറ്റയുടെ ആസ്തി 3800 കോടി രൂപയാണ്.
എന്നാല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച വ്യക്തിയുടെ ജീവിത ശൈലിയാകട്ടെ വളരെ ലളിതവും.സ്വന്തം സ്ഥാപനത്തിലെ നിരവധി ജീവനക്കാരേക്കാളും താഴ്ന്ന ശമ്പളമാണ് രത്തന്‍ ടാറ്റ എടുത്തിരുന്നതെന്നാണ് യാഥാര്‍ത്ഥ്യം
ഇപ്പോഴിതാ രത്തന്‍ ടാറ്റയുടെ മുന്‍കാല ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.ക്വാര്‍ഡ്സ് പവറുളള വിക്ടോറിനോക്സ് സ്വിസ് ആര്‍മി റീക്കണ്‍ വാച്ച് ധരിച്ച രത്തന്‍ ടാറ്റയുടെ ചിത്രമാണ് ചര്‍ച്ചയാകുന്നത്. പ്ലാസ്റ്റിക് കെയ്സില് പ്രസ് ഓണ്‍ ബാക്ക് സ്ഥാപിച്ചിരിക്കുന്ന രീതിയിലുളളതാണ് വാച്ച്. 3,6,9 എന്നീ സംഖ്യകള്‍ ബോള്‍ഡായിട്ട് രേഖപ്പടുത്തിയിട്ടുളള വാച്ചിന് ഏകദേശം 10,328 രൂപയാണ് വില.

