കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജനരോക്ഷം ശക്തം.കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
കണ്ണൂരിലെ പള്ളിക്കുന്നിലെ ക്വട്ടേഴ്സില്‍ നിന്ന് നവീന്‍ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പള്ളിക്കുന്നില്‍ നിന്നുള്ള പ്രതിഷേധം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസിനു പിന്നാലെ യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകരും പ്രതിഷേധത്തിലേക്ക് കടന്നു.
പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു മാറ്റി. പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പി.പി. ദിവ്യ രാജി വെക്കണമെന്നും ദിവ്യക്കെതിരേ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്നുമാണ് ആവശ്യം.
അതേസമയം,ദിവ്യയുടെ ഭര്‍ത്താവ് പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരനാണ്. നവീന്‍ ബാബുവിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ കൃത്രിമം കാണിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് നവീന്‍ ബാബുവിന്റെ മരണം. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായി എത്തിയ പി.പി. ദിവ്യ പരസ്യമായി ആരോപണം ഉന്നയിക്കുകയായിരുന്നു.

