ബൈക്ക് യാത്രക്കാരനെ കാറിടിച്ച് നിര്‍ത്താതെ പോയ സംഭവം ;നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

കൊച്ചി: മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനെ കാറിടിച്ച ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം ആര്‍ ടി ഒ യുടെ നടപടി. ഒരു മാസത്തേക്കാണ് ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.

മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി ഫഹീമിനാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്. ഒക്ടോബര്‍ എട്ടിന് കൊച്ചി കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ വെച്ചാണ് നടന്റെ കാറിടിച്ച് ഫഹീമിന് പരിക്കേറ്റത്. സംഭവത്തില്‍ പോലീസ് ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു.

ഫഹീമിനെ കാര്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയി എന്ന പരാതിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് എറണാകുളം ആര്‍ടിഒ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *