പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം കുടുംബത്തിന് കൈമാറി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രി 12.45ഓടെയാണ് മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറിയത്. രാത്രി രണ്ടരയോടെ കുടുംബം മലയാലപ്പുഴയിലേക്ക് തിരിച്ചു. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും.
ഇന്ന് പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംസ്കാരം. പത്തനംതിട്ട കളക്ടറേറ്റിലും വീട്ടിലും പൊതുദര്‍ശനമുണ്ടാവും.
യാത്രയയ്പ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

