തിരുവനന്തപുരം: ക്രമസമാധാന ചുമതലക്ക് പിന്നാലെ ശബരിമല കോഓഡിനേറ്റര്‍ സ്ഥാനത്തുനിന്ന് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ നീക്കി. എ.ഡി.ജി.പി എസ്. ശ്രീജിത്തിനാണ് പകരംചുമതല.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കാണ് ശബരിമലയിലെ പൊലീസ് ചീഫ് കോഓഡിനേറ്റര്‍ ഉത്തരവാദിത്തം നല്‍കാറ്. നിലവില്‍ അജിത്കുമാര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയല്ല. മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ശബരിമല അവലോകന യോഗത്തില്‍നിന്ന് അജിത്കുമാറിനെ ഒഴിവാക്കിയിരുന്നു.

