പെട്രോള്‍പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേത്, പ്രശാന്ത് ബിനാമി’; ആരോപണവുമായി കോണ്‍ഗ്രസ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. അനുമതിക്ക് അപേക്ഷ നല്‍കിയ പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റെതാണെന്നാണ് ആരോപണം .പരാതിക്കാരന്‍ പ്രശാന്തന്‍ വെറും ബിനാമി മാത്രമാണെന്നും ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

എ.ഡി.എമ്മിന്റെ ആത്മഹത്യ സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയതോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ രാജിക്ക് സമ്മര്‍ദമേറുന്നു.

Leave a Reply

Your email address will not be published. Required fields are marked *