നവീന്‍ ബാബുവിന്റെ മരണം: ജില്ല പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു.മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ.വി. ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.

കണ്ണൂര്‍ കലക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.എ.ഡി.എമ്മിന് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. പ്രസിഡന്റിന്റെ നടപടി തീര്‍ത്തും നിയമവിരുദ്ധമാണെന്നും നവീന്‍ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതക്ക് ജോലിയും നല്‍കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *