സരിന്റെ നിലപാട് അച്ചടക്കലംഘനം ; കെ.പി.സി.സി

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വിഷയത്തില്‍ പി.സരിന്‍ സ്വീകരിച്ച നിലപാട് അച്ചടക്ക ലംഘനമാണെന്ന് കെ.പി.സി.സിയുടെ വിലയിരുത്തല്‍. എ.ഐ.സി.സി.യുടെ തീരുമാനത്തെ ചോദ്യ ചെയ്യുന്ന നടപടിയാണ് സരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് കെ.പി.സി.സി. കുറ്റപ്പെടുത്തുന്നത്. ഹൈക്കമാന്‍ഡ് സ്വീകരിച്ചിട്ടുള്ള തീരുമാനത്തെ പൊതുവേദിയില്‍ പരസ്യമായി വിമര്‍ശിച്ചത് ശരിയായില്ലെന്നും വിമര്‍ശനമുണ്ട്.

സരിന്‍ ഉയര്‍ത്തിയ വിമര്‍ശനവും വാര്‍ത്താസമ്മേളനം നടത്തിയ സാഹചര്യവും പരിശോധിക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.ലിജു പ്രതികരിച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സരിന്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ തിരുത്തലുണ്ടാവണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *